കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ എണ്ണ ഉൽപ്പാദനത്തിലും ശുദ്ധീകരണത്തിലും മുൻകരുതൽ നിയന്ത്രണം ഏർപ്പെടുത്തി

ബിസിനസ്സ് തുടർച്ച ഉറപ്പാക്കുന്നതിനായി അംഗീകരിച്ചിട്ടുള്ള റിസ്ക് മാനേജ്‌മെന്റ് സ്ട്രാറ്റജിയുടെ (Risk Management Strategy) ഭാഗമായാണ് ഈ നടപടി.

New Update
289737

കുവൈറ്റ് സിറ്റി: കുവൈറ്റ് സ്റ്റേറ്റിനെതിരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ളതും അന്യായവുമായ ആക്രമണങ്ങളുടെയും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇറാൻ ഉയർത്തുന്ന ഭീഷണികളുടെയും പശ്ചാത്തലത്തിൽ, ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിലും ശുദ്ധീകരണ പ്രവർത്തനങ്ങളിലും മുൻകരുതൽ എന്ന നിലയിൽ കുറവ് വരുത്തിയതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.

Advertisment

ബിസിനസ്സ് തുടർച്ച ഉറപ്പാക്കുന്നതിനായി അംഗീകരിച്ചിട്ടുള്ള റിസ്ക് മാനേജ്‌മെന്റ് സ്ട്രാറ്റജിയുടെ (Risk Management Strategy) ഭാഗമായാണ് ഈ നടപടി.

 ഈ ക്രമീകരണം പൂർണ്ണമായും മുൻകരുതൽ നടപടിയാണെന്നും സാഹചര്യം വിലയിരുത്തുന്നതിനനുസരിച്ച് ഇതിൽ മാറ്റം വരുത്തുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി.

 സാഹചര്യം അനുകൂലമായാൽ ഉൽപ്പാദനം പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തെ പ്രാദേശിക വിപണിയിലെ ആവശ്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള വിതരണം തടസ്സമില്ലാതെ തുടരുമെന്നും എല്ലാ ആവശ്യങ്ങളും പൂർണ്ണമായും സുരക്ഷിതമാണെന്നും കെ.പി.സി ഉറപ്പുനൽകി.

തൊഴിലാളികളുടെ സുരക്ഷയ്ക്കും കുവൈറ്റിന്റെ ദേശീയ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത നിലനിർത്തുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ആവർത്തിച്ചു. കൂടുതൽ വിവരങ്ങൾ ആവശ്യാനുസരണം അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment