കുവൈറ്റിലെ സിവിൽ മേഖലകളിൽ ഇറാൻ്റെ ആക്രമണം: അപലപ്പിച്ച് കുവൈത്ത് മന്ത്രി സഭാ

രാജ്യത്തെ ജനവാസ മേഖലകളിലും സിവിലിയൻ സ്ഥാപനങ്ങളിലും ഇറാൻ നടത്തിയ ഈ അതിക്രമം അങ്ങേയറ്റം ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രിസഭ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

New Update
KUWAIT CITY CARD

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ സിവിൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈറ്റ് മന്ത്രിസഭ. 

Advertisment

രാജ്യത്തെ ജനവാസ മേഖലകളിലും സിവിലിയൻ സ്ഥാപനങ്ങളിലും ഇറാൻ നടത്തിയ ഈ അതിക്രമം അങ്ങേയറ്റം ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രിസഭ വാർത്താക്കുറിപ്പിൽ അറിയിച്ചു. 


ഈ ആസൂത്രിത ആക്രമണത്തെത്തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 


കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സർക്കാർ വ്യക്തമാക്കി. 

സംഭവത്തിന് പിന്നാലെ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും കുവൈറ്റ് ഭരണകൂടം അറിയിച്ചു.

Advertisment