New Update
/sathyam/media/media_files/2026/03/09/k-n-panikar-2026-03-09-22-16-08.jpg)
കുവൈത്ത് സിറ്റി:പ്രൊഫ. കെ.എൻ. പണിക്കരുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.
Advertisment
ചരിത്രം എന്നത് കഴിഞ്ഞുപോയ കാലത്തിന്റെ കേവലമൊരു കണക്കെടുപ്പല്ല, മറിച്ച് വർത്തമാനകാലത്തെ തിരുത്താനുള്ള ആയുധമാണെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിച്ച മഹാപ്രതിഭയായിരുന്നു പ്രൊഫ. കെ.എൻ. പണിക്കർ.
അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങൾക്കും സാംസ്കാരിക പ്രതിരോധങ്ങൾക്കും ചരിത്രപുസ്തകങ്ങളിൽ അർഹമായ ഇടം നൽകിയ പ്രൊഫ.കെ എൻ പണിക്കർ , ഇന്ത്യൻ ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ എക്കാലവും ശക്തമായ പ്രതിരോധം തീർത്തു.
അദ്ദേഹത്തിന്റെ വിയോഗം ബൗദ്ധിക കേരളത്തിനും ഇന്ത്യയ്ക്കും വലിയ നഷ്ടം തന്നെ ആയിരിക്കും.മതനിരപേക്ഷ മൂല്യങ്ങൾക്കും ജനാധിപത്യ ബോധത്തിനും വേണ്ടി അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങൾ വരുംതലമുറകൾക്ക് എന്നും വഴികാട്ടിയായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us