New Update
/sathyam/media/media_files/2026/03/09/mevin-2026-03-09-23-06-33.jpg)
കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ബാസിയയിൽ അമിതവേഗതയിൽ വാഹനാഭ്യാസം നടത്തിയ കാറിടിച്ച് ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. തമിഴ്‌നാട് സ്വദേശിയും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ജോയൽ മേവിൻ മൈക്കിൾ ആണ് മരിച്ചത്.
Advertisment
തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോയൽ.
ഇതിനിടെ സമീപത്തെ റോഡിൽ വാഹനാഭ്യാസം നടത്തിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിക്കുകയും തുടർന്ന് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജോയലിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജോയൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അശ്രദ്ധമായും നിയമവിരുദ്ധമായും റോഡിൽ വാഹനം ഓടിച്ചതാണ് പിഞ്ചുജീവൻ പൊലിയാൻ കാരണമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us