കുവൈറ്റിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം. രണ്ട് പേർക്ക് പരിക്ക്

ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

New Update
KUWAIT FIRE FORCE2

കുവൈറ്റ് സിറ്റി: കുവൈറ്റിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം. ഹവല്ലിയിലെ അപ്പാർട്ടമെന്റിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

Advertisment

ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 


അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ വൈദ്യചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. 


തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

Advertisment