കുവൈറ്റ് സിറ്റി: കുവൈത്തിലെ പ്രമുഖ ഫാഷനിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവതി ഓടിച്ച വാഹനമിടിച്ച് നാല് പേർക്ക് പരിക്ക്. അബു ഫുത്തൈറയിലാണ് സംഭവം.
ഇൻഫ്ലുവൻസർ ഓടിച്ച ഫോർ-വീൽ ഡ്രൈവ് വാഹനവും മറ്റൊരു വാഹനവും (ബഗ്ഗി) തമ്മിലാണ് കൂട്ടിയിടിച്ചത്.
ഡ്രൈവറെ അന്വേഷണത്തിനായി റഫർ ചെയ്യുകയും പരിക്കേറ്റവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കുന്നത് വരെ മുൻകരുതൽ എന്ന നിലയിൽ ഇന്‍ഫ്ലുവന്‍സറെ തടങ്കലിൽ വയ്ക്കാനും അധികൃതർ തീരുമാനിക്കുകയുമായിരുന്നു.
വിവരം ലഭിച്ച ഉടൻ തന്നെ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. അപകടത്തിൽ ഒരു കുവൈറ്റ് പൗരൻ, ഒരു നികരാഗ്വൻ, രണ്ട് ഇന്ത്യൻ പൗരന്മാർ എന്നിവരുൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിലർക്ക് വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പെടെ ഗുരുതരമായ പരിക്കുകളുണ്ട്.