കുവൈത്തിലെ മൻഗഫിൽ മലയാളിക്ക് അജ്ഞാതന്റെ കുത്തേറ്റു. പണം നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. യുവാവിന്റെ നട്ടെല്ലിന് പരിക്കേറ്റു

പണം നൽകാൻ യുവാവ് വിസമ്മതിച്ചപ്പോൾ, അക്രമി താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തുകയും സിവിൽ ഐഡി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
CRIME SCENE DD

കുവൈറ്റ് സിറ്റി: കുവൈത്തിലെ മൻഗഫ് പ്രദേശത്ത് കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിന് അജ്ഞാതന്റെ കുത്തേറ്റു. നട്ടെല്ലിനാണ് കുത്തേറ്റത്. 

Advertisment

പണം നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ യുവാവിനെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൻഗഫ് പഴയ ഫിംഗർ ഓഫീസ് ഗ്രൗണ്ടിന് സമീപമാണ് സംഭവം. 


നടന്നുപോവുകയായിരുന്ന യുവാവിനെ സമീപിച്ച അജ്ഞാതൻ പണം ആവശ്യപ്പെടുകയായിരുന്നു. 

പണം നൽകാൻ യുവാവ് വിസമ്മതിച്ചപ്പോൾ, അക്രമി താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തുകയും സിവിൽ ഐഡി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 


ഐഡി നൽകാൻ വിസമ്മതിച്ചതോടെ, അക്രമി യുവാവിവിനെ പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു. 


ആക്രമണത്തിന് ശേഷം യുവാവിന്റെ സുഹൃത്തുക്കളെത്തി ഉടൻ തന്നെ ആംബുലൻസിൽ അദാൻ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചു. 

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. 

ആക്രമണത്തിൽ കത്തിയുടെ ഒരു ഭാഗം ശരീരത്തിൽ ശേഷിച്ചിരുന്നെന്നും, ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Advertisment