അൽ അൻസാരി എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് മഹ്ബൂളയിലെ ക്ലീനിംഗ് സ്റ്റാഫിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പരിപാടിയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങ് സ്റ്റാഫ്, സന്നദ്ധ പ്രവർത്തകർ, വൈദ്യസഹായം തേടിയവർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു.

New Update
images(1154)

കുവൈറ്റ് സിറ്റി:  നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്, അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ച്, മഹ്ബൂളയിലെ അൽ ഫൈസലിയ ക്ലീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. 

Advertisment

മുന്നണി ജോലിക്കാരുടെ ആരോഗ്യ സംരക്ഷണവും അവശ്യമുള്ള വൈദ്യസഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടന്ന ക്യാമ്പിൽ 200-ലധികം ക്ലീനിംഗ് ജീവനക്കാർ പങ്കെടുത്തു. 


പരിപാടിയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങ് സ്റ്റാഫ്, സന്നദ്ധ പ്രവർത്തകർ, വൈദ്യസഹായം തേടിയവർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു.


ശ്രീ. സിജുമോൻ തോമസ് (പ്രസിഡന്റ്, നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ഷൈജു രാജൻ (ജോയിന്റ് സെക്രട്ടറി, നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ്) സ്വാഗതം ആശംസിച്ചു. ശ്രീമതി ട്രീസ അബ്രഹാം (ട്രഷറർ, നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ്) നന്ദി അർപ്പിച്ചു.

ജനറൽ മെഡിസിൻ വിഭാ​ഗത്തിൽ ഡോ. ഹുസൈൻ, ഡോ. ദീക്ഷിത സമുദ്രാല, ഓഫ്താൽമോളജി വിഭാ​ഗത്തിൽ ഡോ. ഫിർദോസ് അലി മൊഹമദ് ബംഗ്രി, ഇ. എൻ. ടി. വിഭാ​ഗത്തിൽ ഡോ. ട്വിങ്കിൾ രാധാകൃഷ്ണൻ, ഗൈനക്കോളജി വിഭാ​ഗത്തിൽ ഡോ. രമണി സമുദ്രാല തുടങ്ങിയവർ ക്യാമ്പിലെത്തിയവർക്ക് വേണ്ട വൈദ്യസഹായത്തിനു നേതൃത്വം നൽകി. 


നൂറ്റമ്പതിൽപരം  പേർക്ക് വിവിധ വിഭാഗങ്ങളിലായി അടിസ്ഥാന ആരോഗ്യപരിശോധനയും വൈദ്യോപദേശങ്ങളും ലഭിച്ചു.


ബിന്ദു തങ്കച്ചൻ (അഡ്വൈസർ, സോഷ്യൽ വെൽഫയർ കമ്മിറ്റി), അനീഷ് കെ മോഹനൻ (മെമ്പർ, സോഷ്യൽ വെൽഫയർ കമ്മിറ്റി), ശ്രീജിത്ത് മോഹൻദാസ് (മാർക്കറ്റിംഗ് മാനേജർ, അൽ അൻസാരി എക്സ്ചേഞ്ച്) തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. 

അൽ അൻസാരി എക്സ്ചേഞ്ചാണ് ക്യാമ്പിന്റെ പ്രധാന സ്പോൺസർ. അവരുടെ സാമൂഹ്യ ഉത്തരവാദിത്തത്തിന്റെയും പൊതുജനാരോഗ്യ ലക്ഷ്യങ്ങളുടെയും ഭാഗമായിട്ടാണ് ഈ ക്യാമ്പ് നടപ്പാക്കപ്പെട്ടത്.


സമാപന പരിപാടിയിൽ അൽ അൻസാരി എക്സ്ചേഞ്ചിനെ പ്രതിനിധികരിച്ച് അനൂപ് നാരായണൻ (ഏരിയ മാനേജർ), സക്കീർ ഹുസൈൻ (ഏരിയ മാനേജർ), അസത്‌തുള്ള (എച്ച്.ആർ മാനേജർ) തുടങ്ങിയ പ്രമുഖർ പങ്കാളികളായി.


ഇവരുടെ സാന്നിധ്യം, സാമൂഹിക സംഘടനകളും കോർപ്പറേറ്റ് പങ്കാളികളും ചേർന്ന് പൊതുജനാരോഗ്യത്തിനായി പ്രവർത്തിക്കുന്നതിന്റെ മികച്ച മാതൃകയായി മാറി.

നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് നടത്തുന്ന ഈ സംരംഭം, പിന്തുണയില്ലാത്ത സമൂഹ വിഭാഗങ്ങളിലേക്ക് കരുണയും സഹായവും എത്തിക്കാനുള്ള സംഘടനയുടെ ദൗത്യത്തിൽ മറ്റൊരു പ്രധാന ഘട്ടമായിത്തീർന്നു. 

നഴ്‌സിങ് നേത്യത്വത്തിലും സാമൂഹ്യസേവനത്തിലും നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് സംഘടന കുവൈറ്റിലെ മാതൃകയായി തുടരുകയാണ്.

Advertisment