ഭക്ഷ്യവസ്തുക്കളിലെ ക്രമക്കേടുകൾ: 10 ടൺ കേടായ ചെമ്മീനും മത്സ്യവും പിടിച്ചെടുത്തു

പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത് തടയാൻ അതോറിറ്റി ശക്തമായ നടപടികൾ തുടരുകയാണ്.

New Update
images(1221) AI FISH

കുവൈറ്റ് സിറ്റി: ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതും കേടായ ഉൽപ്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യ അതോറിറ്റി നടത്തിയ പരിശോധനയിൽ 10 ടൺ ഉപയോഗശൂന്യമായ ചെമ്മീനും മത്സ്യവും പിടിച്ചെടുത്തു നശിപ്പിച്ചു. 

Advertisment

പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത് തടയാൻ അതോറിറ്റി ശക്തമായ നടപടികൾ തുടരുകയാണ്.


പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളെത്തുടർന്ന് പ്രതികൾക്കെതിരെ കേസെടുക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. 


ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കുമെന്ന് ഭക്ഷ്യ അതോറിറ്റി അറിയിച്ചു.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Advertisment