/sathyam/media/media_files/2025/06/24/untitlediranciesflights-2025-06-24-10-47-24.jpg)
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സീറ്റ് ക്വാട്ട കരാർ പുതുക്കിയതു പ്രവാസികൾക്ക് വലിയ നേട്ടമാകും.
പുതുക്കിയ കരാർ പ്രകാരം സീറ്റ് ക്വാട്ട 50% വർധിപ്പിച്ചത് കൊണ്ട് തന്നെ ടിക്കറ്റ് നിരക്കിലും വൻ കുറവ് വന്നേക്കും. കൂടുതൽ സർവീസുകൾ നടത്താനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇന്ത്യയുടെ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും കുവൈത്തിന്റെ ഡി ജി സി എ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് അല്‍ മുബാറക്കുമാണ് കരാറില്‍ ഒപ്പുവെച്ചത്.
നേരത്തെ പ്രതിവാര സീറ്റുകളുടെ എണ്ണം 12,000 ആയിരുന്നു. ഇനി മുതൽ അത് 18,000 സീറ്റുകളാകും.
കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളില്‍നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് കൂടുതൽ യാത്രക്കാരുമായി യാത്ര ചെയ്യാൻ സാധിക്കും. ഇത് വിമാനകമ്പനികൾക്ക് നേട്ടമാകും എന്നാണ് വിലയിരുത്തൽ.
എയർ ഇന്ത്യ, ആകാശ, ഇൻഡിഗോ, ജസീറ എയർവെയ്‌സ്, കുവൈത്ത് എയർവെയ്‌സ് തുടങ്ങിയ കമ്പനികൾ ഒരു ദിവസം 40 സർവീസുകളാണ് ഇരു രാജ്യങ്ങൾക്കിടയില്‍ നടത്തി വരുന്നത്.
ഗൾഫ് രാജ്യങ്ങിലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്താണ് സീറ്റുകൾ വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സീറ്റ് ക്വാട്ട ഇതിന് മുന്‍പ് വര്‍ധിപ്പിച്ചത് 18 വർഷം മുൻപായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us