അമ്മമനസ്സ് കുവൈറ്റ് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

കുവൈറ്റിൽ നിന്നും വിരമിച്ച് നാട്ടിൽ പോകുന്ന മെമ്പന്മാരുടെ പെൻഷൻ തുകയും കൈമാറി.

New Update
images(1248)

കുവൈറ്റ് സിറ്റി: അമ്മമനസ്സ് കുവൈറ്റ് പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ ചിന്നൂറോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആണ് തെരെഞ്ഞെടുപ്പ് നടന്നത്.

Advertisment

ജനറൽ ബോഡി യോഗത്തിൽ സംഘടന രക്ഷാധികാരി ചിന്നുറോയി, പ്രസിഡന്റ് ഷംസൂ താമരക്കുളം, വൈസ് പ്രസിഡൻ്റ് ഷംസൂ മൂപ്പൻ, ജനറൽ സെക്രട്ടറി ജീതിൻ മോഹൻ, ജോയ്ൻ്റ് സെക്രട്ടറി ജലീൽ, ട്രെഷറർ ഷാജിത,ജോയിൻ്റ് ട്രെഷറർ വിനു കൊട്ടാരത്തിൽ, പെൻഷൻ കോഡിനേറ്റർ രാജലക്ഷമി, ചാരിറ്റി കോഡിനേറ്റർ ലാലുഉമ്മൻ, ജോൺസൺ വെട്ടുകാട്, റാണി പുഷ്പാങ്കതൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മറ്റി നിലവിൽ വന്നു. 


യോഗത്തിന് സജിത സ്വാഗതവും ജിതിൻമോഹൻ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പിനെ ശേഷം പുതിയ ഭരണ സമതിയുടെ  സാനിധ്യത്തിൽ അമ്മ മനസ്സ് ഫണ്ടിൽ നിന്ന് അസ്സിസി കാരുണ്യ ഭവനിലേക്ക് 25000/- രൂപ സെൻട്രൽ ട്രഷറർ ആയ ശ്രീമതി. ഷാജിത കൈപറ്റി.


കുവൈറ്റിൽ നിന്നും വിരമിച്ച് നാട്ടിൽ പോകുന്ന മെമ്പന്മാരുടെ പെൻഷൻ തുകയും കൈമാറി. സംഘടനയുടെ പുരോഗതിക്കും  ജനക്ഷേമ പ്രവത്തനങ്ങൾക്കും  പ്രാധാന്യം നൽകി മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Advertisment