കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 200 കിലോ നിരോധിത പുകയില പിടികൂടി; നാല് പേർ അറസ്റ്റിൽ

കസ്റ്റംസ് പുറത്തുവിട്ട വിവരമനുസരിച്ച്, പിടിച്ചെടുത്ത പുകയിലയിൽ 40 കിലോഗ്രാം ഒരു യാത്രക്കാരനിൽ നിന്നും, അവശേഷിക്കുന്ന 159 കിലോഗ്രാം മറ്റ് മൂന്ന് യാത്രക്കാരിൽ നിന്നുമാണ് കണ്ടെത്തിയത്.

New Update
1346

കുവൈറ്റ് സിറ്റി: ടി4 വിമാനത്താവളത്തിൽ വെച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 200 കിലോഗ്രാം നിരോധിത പുകയില ("തംബാക്ക്") കസ്റ്റംസ് അധികൃതർ പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു.

Advertisment

കസ്റ്റംസ് പുറത്തുവിട്ട വിവരമനുസരിച്ച്, പിടിച്ചെടുത്ത പുകയിലയിൽ 40 കിലോഗ്രാം ഒരു യാത്രക്കാരനിൽ നിന്നും, അവശേഷിക്കുന്ന 159 കിലോഗ്രാം മറ്റ് മൂന്ന് യാത്രക്കാരിൽ നിന്നുമാണ് കണ്ടെത്തിയത്.

അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

ഇവരുടെ കൂട്ടാളികളെയും പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അന്വേഷണം നടന്നുവരികയാണ്.

രാജ്യത്തേക്ക് ലഹരിവസ്തുക്കളും നിരോധിത ഉൽപ്പന്നങ്ങളും കടത്തുന്നത് തടയാൻ കസ്റ്റംസ് കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment