/sathyam/media/media_files/2025/07/21/images1259-2025-07-21-00-34-19.jpg)
കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ്, വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭവനനിർമ്മാണ പദ്ധതിയിലേക്ക് സഹായം നൽകുന്നു.
വയനാട്ടിൽ 100 വീടുകൾ നിർമ്മിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ഒഐസിസി കുവൈറ്റ് നിർമ്മിക്കുന്ന ആദ്യ വീടിനുള്ള സഹായം ഓഗസ്റ്റ് 22-ന് നടക്കുന്ന "വേണു പൂർണിമ" ചടങ്ങിൽ വെച്ച് കൈമാറും.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യുടെ സാന്നിധ്യത്തിൽ മുൻ മന്ത്രിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എ.പി. അനിൽ കുമാറിനാണ് ഈ സഹായം കൈമാറുക.
കെപിസിസി ജനറൽ സെക്രട്ടറിയും കുവൈത്തിന്റെ ചുമതലയുമുള്ള അഡ്വ. അബ്ദുൾ മുത്തലിബ്, മറിയ ഉമ്മൻ ചാണ്ടി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
രാജീവ് ഗാന്ധി പുരസ്‌കാരം കെ.സി. വേണുഗോപാലിന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈറ്റ് ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം കെ.സി. വേണുഗോപാൽ എം.പി.ക്ക് ഷുവൈഖ് കൺവെൻഷൻ സെൻ്റർ ആൻഡ് റോയൽ സ്യൂട്ട് ഹോട്ടലിൽ വെച്ച് ഓഗസ്റ്റ് 22 വെള്ളിയാഴ്ച സമ്മാനിക്കും.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് പുരസ്‌കാര സമർപ്പണം നടത്തുക.
ചടങ്ങിൽ കേരളത്തിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.
പ്രസ്സ് മീറ്റിൽ ഒഐസിസി ഭാരവാഹികളായ പ്രസിഡണ്ട് വർഗീസ് പുതുകുളങ്ങര, വർഗീസ് ജോസഫ് മാരാമൻ, ജോയ് ജോൺ തുരുത്തികര, സുരേഷ് മാത്തൂർ, പബ്ലിസിറ്റി കൺവീനർ എം.എ. നിസ്സാം എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us