New Update
/sathyam/media/media_files/2025/07/21/kuwait-2025-07-21-21-34-23.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വായിക കുവൈത്ത് പ്രധാനമന്ത്രി ഹൈനസ് ശൈഖ് അഹ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിനെ ഔപചാരികമായി സന്ദർശിച്ചു.
Advertisment
സന്ദർശനത്തിനിടെ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഹൃദ്യമായ അഭിവാദ്യങ്ങൾ അംബാസഡർ അദ്ദേഹത്തിന് കൈമാറി.
/sathyam/media/post_attachments/7666f3ce-ec6.jpg)
ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഹൈനസിന്റെ നേതൃത്വത്തിൽ കുവൈത്ത് സർക്കാർ കൈക്കൊണ്ടുകൊണ്ടിരിക്കുന്ന നിലപാടുകൾക്കും ശ്രമങ്ങൾക്കും അംബാസഡർ നന്ദി പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us