ഇന്ത്യൻ തൊഴിലാളി വർഗത്തിന് തീരാനഷ്ടം : വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐഎംസിസി കുവൈറ്റ് കമ്മിറ്റി അനുശോചിച്ചു

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളും ജനകീയനായ പ്രതിപക്ഷ നേതാവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ. 

New Update
vs1

കുവൈറ്റ് സിറ്റി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഐ.എം.സി.സി. കുവൈറ്റ് കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തി. 

Advertisment

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളും ജനകീയനായ പ്രതിപക്ഷ നേതാവുമായിരുന്നു വി.എസ്. അച്യുതാനന്ദൻ. 


അടിസ്ഥാന വർഗത്തിന്റെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ നേതാവായിരുന്നു അദ്ദേഹമെന്ന് ഐ.എം.സി.സി. കുവൈറ്റ് കമ്മിറ്റി അനുസ്മരിച്ചു.


കർഷകരെ ചൂഷണം ചെയ്തിരുന്ന ജന്മിമാർക്കെതിരെ സമരം നയിച്ചും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്നും പ്രവർത്തിച്ച വി.എസിന്റെ വിയോഗം ഇന്ത്യൻ തൊഴിലാളി വർഗത്തിന് തീരാനഷ്ടമാണെന്ന് ഐ.എം.സി.സി. ഭാരവാഹികളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ഷരീഫ് താമരശ്ശേരി, എ.ആർ. അബൂബക്കർ, ഉമ്മർ കൂളിയങ്കാൽ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

Advertisment