ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ബയർ-സെല്ലർ മീറ്റും മാമ്പഴ മഹോത്സവും

2025 ജൂലൈ 24-ന് വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുക. ഇന്ത്യൻ എംബസിയും കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും (കെസിസിഐ) സംയുക്തമായി സംഘടിപ്പിക്കുന്ന ബയർ-സെല്ലർ മീറ്റ് കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ആസ്ഥാനത്ത് വെച്ച് നടക്കും. 

New Update
images(1298)

കുവൈറ്റ് സിറ്റി: ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രചാരണവും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് കുവൈറ്റിൽ ഇന്ത്യൻ എംബസിയും കാർഷികോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയും (എപിഇഡിഎ) സംയുക്തമായി ബയർ-സെല്ലർ മീറ്റും ഇന്ത്യൻ മാമ്പഴ മഹോത്സവവും സംഘടിപ്പിക്കുന്നു. 

Advertisment

2025 ജൂലൈ 24-ന് വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുക. ഇന്ത്യൻ എംബസിയും കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും (കെസിസിഐ) സംയുക്തമായി സംഘടിപ്പിക്കുന്ന ബയർ-സെല്ലർ മീറ്റ് കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ആസ്ഥാനത്ത് വെച്ച് നടക്കും. 


ഇന്ത്യൻ കാർഷികോൽപ്പന്നങ്ങളായ ഫ്രഷ് ഫ്രൂട്ട്‌സ്, വെജിറ്റബിൾസ് എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എപിഇഡിഎ യുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ കയറ്റുമതിക്കാരും കുവൈറ്റിലെ പ്രാദേശിക ഇറക്കുമതിക്കാരും തമ്മിൽ ഈ കൂടിക്കാഴ്ചയിൽ ചർച്ചകൾ നടക്കും.


ഇത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.

123456

ഇതുകൂടാതെ, ഇന്ത്യൻ എംബസിയും എപിഇഡിഎ യും ചേർന്ന് 'ഇന്ത്യൻ മാമ്പഴ മഹോത്സവം - പഴങ്ങളുടെ രാജാവ്' എന്ന പേരിൽ ഒരു മാമ്പഴ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നുണ്ട്. 


2025 ജൂലൈ 24-ന് വൈകുന്നേരം 5 മണിക്ക് അവന്യൂസിലെ ചീസ്കേക്ക് ഫാക്ടറിക്ക് സമീപമാണ് മാമ്പഴ മഹോത്സവം നടക്കുക. 


ഇന്ത്യയിലെ പ്രമുഖ മാമ്പഴ ഇനങ്ങളായ ചൗസ, മല്ലിക, ലാംഗ്ര, അമ്രപാലി, ദസേരി, ഫസ്ലി എന്നിവ ഈ മഹോത്സവത്തിൽ ലഭ്യമാകും. 

ഇന്ത്യൻ മാമ്പഴത്തിന്റെ തനത് രുചിയും വൈവിധ്യവും കുവൈറ്റിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ മാമ്പഴ മഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്.

Advertisment