/sathyam/media/media_files/2025/07/22/images1315-2025-07-22-13-37-08.jpg)
കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത ചൂ​ട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഉ​ഷ്ണ​ക്കാ​റ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ ആഴ്ച ഉയർന്ന താ​പ​നി​ല 49 മു​ത​ൽ 52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വരെയും, കുറഞ്ഞത് 32 മു​ത​ൽ 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ ആ​ഴ്ചയുടെ അവസാനം താ​പ​നി​ല വീണ്ടും ഉയരും. ജനങ്ങൾ മതിയായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പൊടിക്കാറ്റ് വീശുന്നതോടെ കാഴ്ചാ പരിധി 1,000 മീ​റ്റ​റി​ൽ താ​ഴെ​യാകും. അത് കൊണ്ട് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും, കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷം മാത്രം യാത്രകൾ ആരംഭിക്കണമെന്നും കുവൈത്ത് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
ശക്തിയായായ ഉ​ഷ്ണ​ക്കാ​റ്റ് വീശുന്ന സാഹചര്യത്തിൽ കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തി​ര​മാ​ല​ക​ൾ ആ​റ് അ​ടി​ക്ക് മു​ക​ളി​ൽ ഉ​യ​രു​മെ​ന്നാണ് റിപ്പോർട്ടുകൾ.
വിനോദ സഞ്ചാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു മാത്രമേ കടലിൽ ഇറങ്ങാൻ പാടുള്ളു എന്നും കാ​ല​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us