കുവൈറ്റിൽ സഹകരണ സ്ഥാപനങ്ങളിലെ വൻ അഴിമതി: 21 പേർ പിടിയിൽ, കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി

കഴിഞ്ഞ മാസമാണ് സംഭവം. 6 സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങൾ, 6 കമ്പനികൾ, 14 ഉദ്യോഗസ്ഥർ, ഒരു ഇടനിലക്കാരൻ എന്നിവരുൾപ്പെടെ ആകെ 21 പേരാണ് അറസ്റ്റിലായത്.

New Update
NIA arrests suspect in 2024 Manipur paramilitary post attack that killed 1 policeman

കുവൈറ്റ് സിറ്റി: രാജ്യത്തെ സഹകരണ സ്ഥാപനങ്ങളിൽ ഉത്പന്നങ്ങൾ വിൽക്കാൻ കമ്പനികളെ സഹായിച്ചതുമായി ബന്ധപ്പെട്ട് വൻ അഴിമതി നടത്തിയ സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. 

Advertisment

കഴിഞ്ഞ മാസമാണ് സംഭവം. 6 സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങൾ, 6 കമ്പനികൾ, 14 ഉദ്യോഗസ്ഥർ, ഒരു ഇടനിലക്കാരൻ എന്നിവരുൾപ്പെടെ ആകെ 21 പേരാണ് അറസ്റ്റിലായത്.


സഹകരണ സ്ഥാപനങ്ങൾ വഴി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഈ സംഘം കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തൽ. 


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെയും പൊതുതാൽപര്യത്തെയും ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്.

വിശദമായ അന്വേഷണങ്ങൾക്കും തെളിവ് ശേഖരണത്തിനും ശേഷം, ഈ അഴിമതി കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈകളിലേക്ക് മാറ്റിയിരിക്കുകയാണ്. 

കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. സഹകരണ മേഖലയിലെ അഴിമതികൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment