കുവൈറ്റ് സിറ്റി: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈറ്റിലെ ഹവല്ലി ക്രിമിനൽ കോടതി.
സൽമിയ സൂഖിൽ വെച്ച് കാമുകി മറ്റൊരു പുരുഷനോടൊപ്പം നിൽക്കുന്നത് കണ്ടതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രോസിക്യൂഷൻ റിപ്പോർട്ടുകൾ പ്രകാരം, കാമുകി ഇയാളുമായുള്ള ബന്ധം തുടരാൻ വിസമ്മതിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടർന്നാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്.
കുറ്റകൃത്യത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ച്, കോടതി ഇന്ത്യൻ പൗരന് വധശിക്ഷ വിധിക്കുകയായിരുന്നു.