കുവൈറ്റ് സിറ്റി: കോഴിക്കോട് കുറ്റ്യാടി കുണ്ടുത്തോട് സ്വദേശി അൻവർ ഏറോത്ത് (38) നിര്യാതാനായി.
ഹൃദയാഘാതം മൂലം മുബാറക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
കുവൈറ്റ് കെഎംസിസി നാദാപുരം മണ്ഡലം മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.