കുവൈത്ത് സിറ്റി : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രതിരിക്കുന്ന കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ അബ്ദുൽ റസാഖ് വാളൂരിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഫർവാനിയ കെഎംസിസി ഓഫീസിൽ നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെഎംസിസിയുടെ ഉപഹാരം പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അബ്ദുൽ റസാഖ് വാളൂരിന് കൈമാറി.
സംസ്ഥാന ഭാരവാഹികൾ ആയ റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഡോക്ടർ മുഹമ്മദലി, സലാം ചെട്ടിപ്പടി, ഫാസിൽ കൊല്ലം, കെകെപി ഉമ്മർ കുട്ടി ജില്ലാ ഭാരവാഹികൾ ആയ അസീസ് തിക്കോടി, ഹബീബുള്ള മുറ്റിച്ചൂർ, റസാഖ് അയ്യൂർ, ഹബീബ് റഹ്മാൻ, ബഷീർ തങ്കര, ഷാജഹാൻ തിരുവനന്തപുരം, നിഷാദ് എറണാകുളം, ഇസ്മായിൽ കോട്ടക്കൽ, അസീസ് പേരാമ്പ്ര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യാത്രയയപ്പിന് നന്ദി രേഖപെടുത്തി എം.കെ അബ്ദുൽ റസാഖ് വാളൂർ സംസാരിച്ചു. സലാം നന്തിയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.