കുവൈറ്റിൽ മെഡിക്കൽ ലീവ് നൽകാൻ വിസമ്മതിച്ചതിന് ഡോക്ടർമാർക്ക് മർദ്ധനം

രാവിലെ ജോലി കഴിഞ്ഞ് ആശുപത്രി വിടുന്നതിനിടെ അജ്ഞാതനായ ഒരാൾ ഡോക്ടർമാരെ പിന്തുടർന്ന് ആക്രോശത്തോടെ ആക്രമിക്കുകയായിരുന്നു.

New Update
images(1437)

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബാഹ് അൽ സാലിം നോർത്ത് ഹെൽത്ത് സെന്ററിലെ രണ്ട് ഡോക്ടർമാർ ചികിത്സാ ശുപാർശയായി മെഡിക്കൽ ലീവ് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ അക്രമത്തിനിരയായതായി റിപ്പോർട്ട്. 

Advertisment

രാവിലെ ജോലി കഴിഞ്ഞ് ആശുപത്രി വിടുന്നതിനിടെ അജ്ഞാതനായ ഒരാൾ ഡോക്ടർമാരെ പിന്തുടർന്ന് ആക്രോശത്തോടെ ആക്രമിക്കുകയായിരുന്നു.


വീൽ റെഞ്ച് പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരാൾക്ക് കൈ ഒടിയുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 


കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒരു ഡോക്ടർ ഇതിനകം മൊഴി നൽകുകയും, ചെയ്തു കുവൈറ്റ്‌ മെഡിക്കൽ അസോസിയേഷൻ -ന് വേണ്ടി അഡ്വ. എലാഫ് അൽ സാലെഹ് പരാതി നൽകുകയും കേസിന്റെ തുടർ നടപടികൾ പരിക്കേറ്റ രണ്ടാമത്തെ ഡോക്ടറുടെ ചികിത്സയും മൊഴിയും പൂർത്തിയായശേഷമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

പബ്ലിക് പ്രോസിക്യൂട്ടർ അക്രമിയെ ഉടൻ പിടികൂടാനായി സുരക്ഷാ വിഭാഗങ്ങൾക്ക് നിർദേശം നൽകി.


ഡോക്ടർമാരെ ലക്ഷ്യമിട്ട് ഉണ്ടായ ഈ ആക്രമണം കർശനമായി അപലപിച്ച അഡ്വ. എലാഫ് അൽ സാലെഹ് ഇത് ഒരു മനുഷ്യസേവനത്തെ ആക്രമനമായി വ്യാഖ്യാനിച്ചു. 


അത്തരം അക്രമികൾക്ക് എതിരെ കർശനമായ നിയമനടപടികൾ ആവശ്യമാണ് എന്ന് അവർ അറിയിച്ചു.

Advertisment