കുവൈറ്റ് സിറ്റി: അൽ സൽമിയ പ്രദേശത്തെ മോഗിറ ബിൻ ശുഅ്ബ സ്ട്രീറ്റ് താൽക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഹമദ് അൽ മുബാറക് സ്ട്രീറ്റുമായി കൂടിച്ചേരുന്ന ഭാഗം മുതൽ ജാവസാത്ത് റൗണ്ട് എബൗട്ടിലേക്കുള്ള ദിശയിലാണ് റോഡ് അടച്ചിരിക്കുന്നത്. ഈ നിയന്ത്രണം രണ്ടാഴ്ചത്തേക്ക് തുടരും.
വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും പകരം റൂട്ടുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണം.