കുവൈറ്റ് സിറ്റി: പണത്തിനായി മന്ത്രവാദവും അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയതിന് ഒരു ഇറാഖി യുവതിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
അദാനിൽ വെച്ചാണ് യുവതി പിടിയിലായത്. ഇവരുടെ തട്ടിപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമപരമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.