ഉപഭോക്തൃ ലംഘനങ്ങൾ പെരുകുന്നു. കടകളും മാർക്കറ്റുകളും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം ശക്തമാക്കി കുവൈറ്റ്

ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) നടത്തിയ പരിശോധനകളിൽ നിരവധി സ്ഥാപനങ്ങൾ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി. 

New Update
images(1589)

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കടകളും മാർക്കറ്റുകളും ഉപഭോക്തൃ ലംഘനങ്ങളുടെ പേരിൽ അധികൃതരുടെ നിരീക്ഷണത്തിൽ.

Advertisment

ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) നടത്തിയ പരിശോധനകളിൽ നിരവധി സ്ഥാപനങ്ങൾ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി. 

വിലവർദ്ധനവ്, കാലഹരണപ്പെട്ട ഉത്പന്നങ്ങൾ വിൽക്കൽ, വ്യാജ ഓഫറുകൾ നൽകൽ തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. 

ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അറിയിക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment