ശമ്പള കുടിശ്ശിക: പ്രതിക്ഷേധിച്ച 127 ബംഗ്ലാദേശ് തൊഴിലാളികളെ നാട് കടത്തി

നിയമവിരുദ്ധമായ രീതിയിൽ സംഘം ചേർന്നതിനും പ്രതിഷേധിച്ചതിനും ഇവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

New Update
kuwait flag

കുവൈത്ത് സിറ്റി: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് പ്രതിഷേധിച്ച 127 ബംഗ്ലാദേശ് തൊഴിലാളികളെ  നാട് കടത്തി രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. 

Advertisment

ഇവരെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചയച്ചു. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്. 


നിരവധി തവണ കമ്പനി അധികൃതരുമായി സംസാരിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. തുടർന്നാണ് ഇവർ പ്രതിഷേധ പ്രകടനം നടത്തിയത്.


പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി. എന്നാൽ നിയമവിരുദ്ധമായ രീതിയിൽ സംഘം ചേർന്നതിനും പ്രതിഷേധിച്ചതിനും ഇവർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

അറസ്റ്റ് ചെയ്ത ശേഷം ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുകയും തുടർന്ന് നാട്ടിലേക്ക് അയക്കുകയും ചെയ്തു. വിദേശ തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈത്ത് സർക്കാർ തീവ്രമായ ശ്രമം നടത്തുന്നുണ്ട്.


അതെ സമയം , നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി. കമ്പനിക്ക് എതിരെയും. 


നടപടി ഉണ്ടാകും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പനികൾ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.

Advertisment