New Update
/sathyam/media/media_files/2025/07/14/kuwait-court-room-2025-07-14-00-49-29.jpg)
കുവൈത്ത് സിറ്റി: അഞ്ച് നേരത്തെ നമസ്കാരങ്ങളിൽ ളുഹർ, അസർ എന്നീ നമസ്കാരങ്ങൾ മാത്രം ബാങ്കുവിളിച്ച് പള്ളികളിൽ നടത്താൻ തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച വെബ്സൈറ്റിന് കുവൈത്ത് അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു.
Advertisment
വെബ്സൈറ്റ് എന്നെന്നേക്കുമായി നിരോധിക്കാനും 500 ദിനാർ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
കുവൈത്ത് ഔഖാഫ് മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ച വാർത്തയാണ് ഈ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. വാർത്ത വ്യാജമാണെന്ന് ഔഖാഫ് മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
ഇതിനെത്തുടർന്ന് മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പാണ് ഈ വിധി നൽകുന്നത്.