/sathyam/media/media_files/2025/08/09/kuwait-city-shihab-thangal-2025-08-09-01-52-25.jpg)
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല പ്രവർത്തക കൺവെൻഷനും ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങരയുടെ അദ്ധ്യക്ഷതയിൽ കുവൈത്ത് കെഎംസിസി സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം ശിഹാബ് തങ്ങൾ അനുസ്മരണവും സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി സെക്രട്ടറി സലാം ചെട്ടിപ്പടി, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി എന്നിവർ ആശംസകൾ നേർന്നു.
മണ്ഡലം നേതാക്കൾ ആയ അബ്ദുൽ ബാരി (പെരിന്തൽമണ്ണ), മുസ്തഫ കമാൽ (തവനൂർ), സദഖത്തുള്ള (കോട്ടക്കൽ), നിസാർ ചേനാത്ത് (താനൂർ), ഷംനാദ് (നിലമ്പൂർ), ഷമീം (തിരൂർ) സമീർ ചെട്ടിപ്പടി (തിരൂരങ്ങാടി), നുഫൈൽ (വണ്ടൂർ), മുഹമ്മദ് സാദിഖ് (മങ്കട), നജീബ് (പൊന്നാനി) എന്നിവർ മണ്ഡലം കമ്മിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജില്ലാ ഭാരവാഹികൾ ആയ ഫഹദ് പൂങ്ങാടൻ, സലീം നിലമ്പൂർ, ഷമീർ വളാഞ്ചേരി, ഇസ്മായിൽ കോട്ടക്കൽ, ഷാഫി ആലിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മജീദ് ദാരിമി ഖിറാഅത്തും, ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ സ്വാഗതവും, ട്രഷറർ ഫിയാസ് പുകയൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us