/sathyam/media/media_files/2025/08/09/working-covention-2025-08-09-01-58-19.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മറ്റി "നഹ്ദ"2025 പ്രവർത്തക കൺവെൻഷൻ ആഗസ്റ്റ് 8വെള്ളി അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽവെച്ചു സംഘടിപ്പിച്ചു.
കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പിന്റെ അദ്ധ്യക്ഷതയിൽ കുവൈറ്റ് കെഎംസിസി സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉത്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി നവാസ് കുന്നുംകൈ പ്രവർത്തന റിപ്പോർട്ടും,ട്രഷറര്‍ ബഷീർ കൂത്തുപറമ്പ് സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ചു. കോയ കക്കോടി മുഖ്യ പ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്‌ബാൽ മാവിലാടം, സംസ്ഥാന ഉപദേശക സമിതി അംഗം കെ.കെ. പി ഉമ്മർക്കുട്ടി, സംസ്ഥാന ഹെൽപ് ഡെസ്ക് കൺവീനർ റഷീദ് പെരുവണ, സയ്യിദ് ഗാലിബ് മശ്ഹൂർ തങ്ങൾ, ജില്ല വൈസ് പ്രസിഡന്റ് സാബിത്ത് ചെമ്പിലോട് ആശംസകൾ നേർന്നു.
ജില്ലയിൽ നിന്നുമുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ അനുമോദിച്ചു. ഷമീദ് മമ്മാകുന്ന്, സുഹൈൽ അബൂബക്കർ, ഇബ്രാഹിം സി പി ,ശിഹാബ് അബൂബക്കർ, ജാബിർ അരിയിൽ നേതൃത്വം നൽകി.
മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.ഹാഫിസ് അബ്ദുൽ അസീസ് കാവ്വായി ഖിറാഅത്തും , സെക്രട്ടറി നവാസ് കുന്നും കൈ സ്വാഗതവും, സെക്രട്ടറി അമീർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.