ഡോക്ടറെ ആക്രമിച്ചു പരിക്കേൽപ്പിച്ച സ്വാദേശിക്ക് 21 ദിവസം റിമാൻഡ്

ആശുപത്രിയിലെ ജോലി സമയം അവസാനിച്ചതിനാൽ ഡോക്ടർമാർ മെഡിക്കൽ ലീവ് നൽകാത്തതിനെ തുടർന്നാണ് ഇയാൾ അക്രമാസക്തനായത്. 

New Update
jail 12

കുവൈറ്റ് സിറ്റി: ജോലിസമയം കഴിഞ്ഞതിനാൽ മെഡിക്കൽ ലീവ് നിഷേധിച്ചതിന് ഡോക്ടറെ ആക്രമിക്കുകയും കൈയൊടിക്കുകയും ചെയ്ത സംഭവത്തിൽ ഒരു പൗരനെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിൽ അടയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.

Advertisment

ആശുപത്രിയിലെ ജോലി സമയം അവസാനിച്ചതിനാൽ ഡോക്ടർമാർ മെഡിക്കൽ ലീവ് നൽകാത്തതിനെ തുടർന്നാണ് ഇയാൾ അക്രമാസക്തനായത്. 


ഡോക്ടറെ മർദ്ദിക്കുകയും കൈയൊടിക്കുകയും ചെയ്ത ഇയാൾ കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെ അസഭ്യം പറയുകയും ചെയ്തു. 


സംഭവത്തിൽ പോലീസ് കേസെടുക്കുകയും പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് പ്രതിയെ ജയിലിലടയ്ക്കാൻ ഉത്തരവിട്ടത്.

Advertisment