/sathyam/media/media_files/2025/08/13/photos6-2025-08-13-23-02-05.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40ഓളം ഇന്ത്യക്കാർ ആശുപത്രിയിൽ ചികിത്സയിൽ.
ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ എംബസി അന്വേഷിച്ചുവരികയാണ്. കുവൈത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഏകദേശം 40ഓളം ഇന്ത്യക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഇവരിൽ ചിലർ മരണപ്പെടുകയും, മറ്റുചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം, രോഗം ഭേദമായി വരുന്നവരുമുണ്ടെന്ന് എംബസി വ്യക്തമാക്കി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ എംബസി അന്വേഷിച്ചുവരികയാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇന്ത്യൻ അംബാസഡറും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ഇന്ത്യൻ രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.
രോഗികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനായി എംബസി ആശുപത്രി അധികൃതരുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരമായി ബന്ധപ്പെടുന്നുണ്ട്.
ദുരിതബാധിതരായ ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടുന്നതിനായി +965-65501587 എന്ന വാട്ട്‌സ്ആപ്പ്, സാധാരണ കോൾ ഹെൽപ്പ്‌ലൈൻ നമ്പർ സജ്ജീകരിച്ചിട്ടുണ്ട്.
ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നൽകുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.