/sathyam/media/media_files/2025/08/14/lulu-2025-08-14-20-43-00.jpg)
കുവൈറ്റ് സിറ്റി: ‘ഇന്ത്യ ഉത്സവ് ’ തുടക്കമായി : ലുലു ഹൈപ്പർമാർക്കറ്റിൽ ഒരാഴ്ചത്തെ ആഘോഷവും ഓഫറുകളും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഉത്സവം’ പ്രൊമോഷന് തുടക്കമായി.
ഓഗസ്റ്റ് 13 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷം ലുലു ഹൈപ്പർമാർക്കറ്റ് അൽ റായ് ഔട്ട്‌ലെറ്റിൽ വെച്ച് പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു.
ഐബിപിസി ചെയർമാൻ കൈസർ ടി. ഷാക്കിർ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഐബിപിസി സീനിയർ അഡ്വൈസറി കൗൺസിൽ ബോർഡ് അംഗം കുൽദീപ് സിംഗ് ലംഭ, ഐബിപിസി അഡ്വൈസറി ബോർഡ് അംഗം എസ്. കെ. വാധ്വാൻ, കുവൈറ്റ് എയർവേയ്‌സ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആക്ടിംഗ് ഡയറക്ടർ യൂസഫ് അൽ ദഫേരി, കുവൈറ്റ് എയർവേയ്‌സ് എക്‌സ്‌പെർട്ട് - കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് അജിത് ബറോട്ട് എന്നിവരും ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പഞ്ചാബി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച പരമ്പരാഗത ഇന്ത്യൻ സ്വാഗതഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. അതിനുശേഷം, ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തങ്ങളും ക്ലാസിക്കൽ നിർത്തങ്ങൾ ഭക്ഷണം പ്രദർശനങ്ങൾ ഇന്ത്യയിലെ വിവധയിനം ഭക്ഷ്യ പ്രദർശനങ്ങളും ചടങ്ങിന് മിഴിവേകി വിവിധയിനം കലാപരിപാടികളും
ഈ ഒരാഴ്ചക്കാലം ഉപഭോക്താക്കൾക്ക് നിരവധി പ്രത്യേക ഓഫറുകളും കിഴിവുകളും ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും.