/sathyam/media/media_files/2025/08/14/images-1280-x-960-px35-2025-08-14-21-26-38.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി, ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുവൈറ്റ് പൗരനെ ഇറാഖ് അധികൃതർ കുവൈറ്റിന് കൈമാറി.
സിറിയൻ യുവതിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റയാൻ മഫ്‌റഹ് ഹമദ് എന്നയാളെയാണ് കൈമാറിയത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പ് അനുസരിച്ച്, പ്രതി ഒക്ടോബർ 18-ന് രാജ്യം വിട്ടതിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
അബ്ദലി അതിർത്തി കടന്നാണ് ഇയാൾ ഇറാഖിലേക്ക് പോയത്. താമസസ്ഥലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേസിലെ നിയമപരമായ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം, പ്രതിയെ കുവൈറ്റിന് കൈമാറാൻ ഇറാഖിലെ പരമോന്നത നീതിന്യായ കൗൺസിൽ അംഗീകാരം നൽകി.
കുവൈറ്റ്, ഇറാഖ് ഇന്റർപോളിന്റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടുകയും കൈമാറുകയും ചെയ്തത്. ബുധനാഴ്ച വൈകുന്നേരം അബ്ദലി അതിർത്തി പോസ്റ്റിലൂടെയാണ് പ്രതിയെ കൈമാറിയത്.
നിയമപരമായ തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അറിയിപ്പിൽ പറയുന്നു.