/sathyam/media/media_files/2025/08/15/images-1280-x-960-px41-2025-08-15-01-07-05.jpg)
കുവൈത്ത് സിറ്റി: വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ ഒരു മലയാളിയും. കണ്ണൂർ സ്വദേശിയായ പൊങ്കാരൻ സച്ചിൻ(31) ആണ് വ്യാജമദ്യ ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
ദുരന്തത്തിൽ 13 പേരാണ് മരിച്ചത്. അതിൽ ആറ് മലയാളികളുൾപ്പെടെ പത്ത് ഇന്ത്യക്കാരുൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം.
വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് 40-ഓളം ഇന്ത്യക്കാർ ചികിത്സ തേടിയതായി ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം വാർത്ത കുറിപ്പിൽ സ്ഥിരീകരിച്ചിരുന്നു.
63 പേർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതായും 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും കുവൈത്ത് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിയ രണ്ട് ഏഷ്യൻ വംശജരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു.
സമ്പൂർണ്ണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലെ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് ദുരന്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം