ഓണത്തിന്ന് പായസ മേളയുമായി തക്കാരാ റസ്റ്റോറൻ്റ്; ബുക്കിങ് തുടങ്ങി

​ഓണസദ്യയിൽ 27-ൽ അധികം വിഭവാങ്ങളാണ് ഒരുക്കുക സാമ്പാർ, രസം, പുളിയിഞ്ചി, അവിയൽ, ഓലൻ, എരിശ്ശേരി, പച്ചടി, അടപ്രഥമൻ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങൾ സദ്യയെ കൂടുതൽ രുചികരമാക്കും. 

New Update
photos(20)

കുവൈറ്റ് സിറ്റി: ഓണം അടുത്തെത്തി നിൽക്കുന്ന ഈ വേളയിൽ പ്രവാസി മലയാളികളുടെ ആഘോഷങ്ങൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ തരം പായസങ്ങളും ഒരുക്കി തക്കാര റസ്റ്റോറൻ്റ്.

Advertisment

സെപ്റ്റംബർ 5-ന് ലഭ്യമാകുന്ന ഈ ഓണസദ്യക്കും പായസത്തിനുമായി ഇപ്പോൾ തന്നെ ബുക്കിങ് ആരംഭിചിരിക്കുന്നു.


​ഓണസദ്യയിൽ 27-ൽ അധികം വിഭവാങ്ങളാണ് ഒരുക്കുക സാമ്പാർ, രസം, പുളിയിഞ്ചി, അവിയൽ, ഓലൻ, എരിശ്ശേരി, പച്ചടി, അടപ്രഥമൻ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങൾ സദ്യയെ കൂടുതൽ രുചികരമാക്കും. 


ഡൈൻ ഇൻ, ടേക്ക് എവേ ബുക്കിംഗുകൾക്ക് KD 2.800 ആണ് വില. ഡെലിവറി ആവശ്യമുള്ളവർക്ക് KD 2.950 നൽകണം.

​സദ്യയോടൊപ്പം നാല് തരം പായസങ്ങളും ലഭ്യമാണ്. പാലട പായസം, പരിപ്പ് പായസം, സേമിയ പായസം, അടപ്രഥമൻ എന്നിവയാണ് പായസമമേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അര ലിറ്റർ പായസത്തിന് 950 ഫിൽസ് ആണ് വില.​


കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കുമായി തക്കാര റസ്റ്റോറൻ്റിൻ്റെ വിവിധ ശാഖകളുമായി ബന്ധപ്പെടാവുന്നതാണ്. ബൾക്ക് ഓർഡറുകൾക്കും അസോസിയേഷനുകൾക്കും പ്രത്യേക നിരക്കുകൾ നൽകും.


​ഫഹാഹീൽ: 98766801, 98766802
​സാൽമിയ: 98766804
​ഫർവാനിയ: 98766803
​ദജീജ്: 98766804
​അബ്ബാസിയ: 98766805, 98766806

ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Advertisment