/sathyam/media/media_files/2025/08/30/photos32-2025-08-30-01-23-35.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (ഫിനാൻഷ്യൽ ക്രൈംസ് വിഭാഗവും മറൈൻ പോർട്ട് ഇൻവെസ്റ്റിഗേഷൻ വിഭാഗവും) കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ സഹകരണത്തോടെ പെട്രോളിയം ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കടത്തുന്ന സംഘത്തെ തകർത്തു.
സ്വദേശികളും ഇന്ത്യക്കാരും ഒരു സിറിയൻ പൗരനും ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. കസ്റ്റംസ് അധികൃതർ പരിശോധിച്ച പത്ത് കണ്ടെയ്നറുകൾ "ഇയർൺ" എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ പരിശോധനയിൽ അതിനകത്ത് പെട്രോളിയം ഉൽപ്പന്നങ്ങളാണെന്ന് കണ്ടെത്തി. വ്യാജ രേഖകളിലൂടെ രണ്ട് കമ്പനികളുമായി ബന്ധപ്പെട്ടാണ് കണ്ടെയ്നറുകൾ കയറ്റുമതി ചെയ്യാൻ ശ്രമിച്ചത്.
അന്വേഷണത്തിൽ, കബ്ദ് മേഖലയിലെ സ്ഥലത്ത് പെട്രോളിയം ഉൽപ്പന്നങ്ങൾ ശേഖരിച്ച് കണ്ടെയ്നറുകളിലും ഫ്ലെക്സിബിൾ ടാങ്കുകളിലും നിറച്ച് കയറ്റുമതിക്ക് തയ്യാറാക്കിയിരുന്നതായി കണ്ടെത്തി.
സ്ഥലത്ത് നടത്തിയ റെയ്ഡിൽ താത്കാലിക സംഭരണ-സജ്ജീകരണ പ്ലാന്റ് കണ്ടെത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ എട്ട് മാസമായി പ്രതിമാസം രണ്ട് ഷിപ്പ്മെന്റുകളായി കടത്തി നഎന്ന് പ്രതികൾ സമ്മതിച്ചു.
കസ്റ്റംസ് വഴി ക്ലിയറൻസ് നൽകുന്നതിൽ സഹായിച്ച മറ്റൊരാളുടെയും പങ്കാളിത്തം കണ്ടെത്തി.
കൂടാതെ, കടത്തിന്ന് ഉപയോഗിച്ച ഫാംലാൻഡ് വിദേശത്തുള്ള ഒളിവിലെ പ്രതി നിയമവിരുദ്ധമായി വാടകയ്ക്ക് നൽകിയതാണെന്നും കാർഷിക ഭൂമി വ്യവസായ-നിർമാണ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകി ലാഭം നേടിയതാണെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കാനും സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ ഉറപ്പാക്കാനുമായി കടത്തും തട്ടിപ്പും എതിരേ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.