/sathyam/media/media_files/2025/08/07/kuwait-flag-2025-08-07-23-52-12.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസ കാര്യ അന്വേഷണ വകുപ്പ് (ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് ഇൻവെസ്റ്റിഗേഷൻസ്) പിരിച്ചുവിട്ടു.
വകുപ്പിന്റെ ചുമതല ക്രിമിനൽ സെക്യൂരിറ്റി, ജയിൽ സെക്യൂരിറ്റി മേഖലകളിലേക്ക് മാറ്റിക്കൊണ്ട് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഉത്തരവിറക്കി.
ഇതനുസരിച്ച്, തടവുകാരുടെയും ഗാർഡുകളുടെയും ചുമതല ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള നാടുകടത്തൽ, താൽക്കാലിക തടങ്കൽ വകുപ്പുകൾക്ക് കൈമാറി.
താമസ നിയമം ലംഘിച്ച തടവുകാരുടെ കാര്യങ്ങൾ പിന്തുടരുന്നതും, അവരെ തടങ്കലിൽ വെക്കുന്നതും, ആവശ്യമായ സംരക്ഷണം നൽകുന്നതും ഇനി മുതൽ ഈ വകുപ്പിന്റെ ചുമതലയായിരിക്കും.
കൂടാതെ, റെസിഡൻസ് ഇൻവെസ്റ്റിഗേഷൻസിന് കീഴിൽ പ്രവർത്തിച്ചിരുന്ന ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പേര് 'പ്രവാസി പരിശോധനാ വകുപ്പ്' എന്നാക്കി മാറ്റി.
ഈ പുതിയ വകുപ്പിന്റെ ചുമതല ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിനായിരിക്കും.