കുവൈത്തിലെ ബിസിനസ്സ് സമൂഹത്തെ സ്വീകരിക്കാൻ തയ്യാറെടുത്ത് യൂത്ത് ഇന്ത്യ ബിസിനസ്സ് കോ​ൺ​ക്ലേ​വ് -2025

വ്യ​വ​സാ​യ രം​ഗ​ത്തെ ന​വീ​ന സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​നും, സം​രം​ഭ​ക​രെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​നും, വി​ജ​യ​ഗാ​ഥ​ക​ൾ പ​ങ്കു​വെ​ക്കാ​നു​മു​ള്ള ഉ​ന്ന​ത വേ​ദി​ ആ​ണ് കോ​ൺ​ക്ലേ​വി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്.

New Update
57313

കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി സമൂഹത്തിൽ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ദിശാബോധം നൽകുന്നതിനുമായി യൂത്ത് ഇന്ത്യ കുവൈത്ത് ഒരുക്കുന്ന ‘ബിസിനസ് കോൺക്ലേവ്’ വെള്ളിയാഴ്ച നടക്കും. 

Advertisment

വ്യവസായ രംഗത്തെ നവീന സാധ്യതകൾ കണ്ടെത്താനും, സംരംഭകരെ തമ്മിൽ ബന്ധിപ്പിക്കാനും, വിജയഗാഥകൾ പങ്കുവെക്കാനുമുള്ള ഉന്നത വേദി ആണ് കോൺക്ലേവിലൂടെ ഒരുക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ടു മൂന്നു മുതൽ ഫർവാനിയ ക്രൗൺ പ്ലാസയിൽ ആരംഭിക്കുന്ന ബിസിനസ് കോൺക്ലേവിൽ പാനൽ ചർച്ചകൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, എത്തിക്കൽ ബിസിനസ് മാർഗ നിർദേശങ്ങൾ, ശരീഅ ഫിഖ്ഹ് ഡെസ്ക്, സംരംഭങ്ങളുടെ പ്രദർശനങ്ങൾ, ബിസിനസ് നിയമങ്ങൾ, വിദഗ്ധരുടെ സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സംരംഭകരെയും പ്രഫഷണലുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദിയായി കോൺക്ലേവ് മാറുമെന്നും സംരംഭകത്വത്തിലൂടെയും സഹകരണത്തിലൂടെയും മുന്നേറ്റങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമെന്നും യൂത്ത് ഇന്ത്യ അറിയിച്ചു. 

എ മുഹമ്മദ്‌ ഷാഫി (Managing Director, Minar Group), Dr. അൻവർ അമീൻ ചെലാട്ട് (Managing Director, Regency Group), പി സി മുസ്തഫ (Chairman & Global CEO, iD Fresh Food India), മാത്യു ജോസഫ് (COO & Co-Founder, Fresh to Home), റിയാസ് ഹക്കീം (Emotional Sales Coach), റമീസ് അലി (CEO & Co-Founder, Interval Learning), മറിയം വിധു വിജയൻ (CEO & Co-Founder, Crink.App), Dr. നിഷാദ് (Project Director, People’s Foundation), നസ്റുദ്ധീൻ (Director, The Restomaster), റഷീദ് തക്കാര (President, KIRA), ഷബീർ മണ്ടോളി (President ROAK), മുഹമ്മദ്‌ ആസിഫ് ൻ വി (General Manager, Freej Swaelaeh), ഫൈസൽ മഞ്ചേരി (Renowned Scholar), ഷഫീഖ് സി പി (Founder, EthicB Advisory), നിയാസ് ഇസ്ലാഹി (Renowned Scholar), ഖലീൽ റഹ്മാൻ (Finance Manager) എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നവർക്ക് ഇന്നുകൂടി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 97848081, 94157227 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Advertisment