/sathyam/media/media_files/2025/09/04/57366-2025-09-04-17-53-41.jpg)
കുവൈത്ത്സിറ്റി : കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ. എന്നീ ഗൾഫ് രാജ്യങ്ങളിൽ ജനപ്രിയമായ റോബ്ലോക്സ് ഗെയിമിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദിയിലും യു.എ.ഇ.യിലും റോബ്ലോക്സിലെ ചാറ്റ് സൗകര്യം (വോയ്സ്, ടെക്സ്റ്റ്) പൂര്‍ണമായും തടഞ്ഞു. അജ്ഞാതരുമായി ആശയവിനിമയം നടത്തുന്നതിലൂടെ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.
അതേസമയം, കുവൈത്തിൽ ഗെയിം മുഴുവൻതാനും വിലക്കിയിരിക്കുകയാണ്. കുട്ടികളുടെ മാനസിക-സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും, മാതാപിതാക്കളുടെ നിരവധി പരാതികളും പരിഗണിച്ചാണ് കുവൈത്ത് അധികാരികൾ ഈ നടപടി സ്വീകരിച്ചത്.
ഗെയിംസ്, ഡിജിറ്റൽ പ്ലാറ്റ്ഫോംസ് എന്നിവ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ലോകമെമ്പാടും ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ പുതിയ തീരുമാനം.