പാർലമെന്റ് പിരിച്ചുവിട്ടത് സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുമെന്ന് കുവൈത്ത് ധനകാര്യ മന്ത്രി

കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-സബാഹ്, രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ പുനഃപരിശോധിക്കുന്നതിനായി പാർലമെന്റ് പിരിച്ചുവിടുകയും അതിന്റെ അധികാരങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

New Update
57426

കുവൈറ്റ് സിറ്റി: പാർലമെന്റ് താൽക്കാലികമായി പിരിച്ചുവിട്ടത് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും സാമ്പത്തിക വൈവിധ്യവത്കരണത്തിനും വലിയ ഉത്തേജനം നൽകുമെന്ന് കുവൈത്ത് ധനകാര്യ മന്ത്രി ഡോ. അൻവർ അൽ-മുദാഫ് അഭിപ്രായപ്പെട്ടു. 

Advertisment

സർക്കാർ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-സബാഹ്, രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ പുനഃപരിശോധിക്കുന്നതിനായി പാർലമെന്റ് പിരിച്ചുവിടുകയും അതിന്റെ അധികാരങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 


ഈ നീക്കം, എണ്ണയിതര മേഖലകളിലെ വളർച്ചയ്ക്ക് നിർണായകമായ പുതിയ സാമ്പത്തിക നയങ്ങളും നിയമങ്ങളും വേഗത്തിൽ നടപ്പാക്കാൻ സർക്കാരിനെ പ്രാപ്തമാക്കുമെന്ന് കരുതുന്നു.

കഴിഞ്ഞ എട്ടുവർഷമായി പാർലമെന്റിൽ തടസ്സപ്പെട്ടുകിടന്നിരുന്ന പല സാമ്പത്തിക പരിഷ്കരണ നിയമങ്ങളും, പ്രത്യേകിച്ച് കടമെടുപ്പ് നിയമം, ഈ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിഞ്ഞു. 


പുതിയ സാമ്പത്തിക നയങ്ങളിലൂടെ നിക്ഷേപം ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 124 പുതിയ പദ്ധതികൾക്കായി 5.6 ബില്യൺ ഡോളർ (ഏകദേശം 46,750 കോടി രൂപ) വകയിരുത്തിയിട്ടുണ്ട്. 


കഴിഞ്ഞ വർഷം 8.7 ബില്യൺ ഡോളറിന്റെ (ഏകദേശം 72,600 കോടി രൂപ) പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു, ഇത് 2017-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വർദ്ധനവാണ്.

ഈ നീക്കങ്ങൾ കുവൈത്തിനെ എണ്ണയെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഒരു പരിവർത്തനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി.

Advertisment