വാഹനങ്ങളിൽ നിന്നും പണം മോഷിട്ടിക്കുന്ന നാലംഗ സംഘത്തെ പിടികൂടി

വ്യവസായ മേഖലയായ അൽ-ഷുവൈഖിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടുത്തിടെയായി നിരവധി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

New Update
KUWAIT

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ നടപടികളുടെ ഭാഗമായി, ബാങ്കുകൾക്ക് സമീപം വാഹനങ്ങളിൽ നിന്ന്  പണം തട്ടിയെടുത്ത കേസിൽ നാല് ആഫ്രിക്കൻ വംശജരെ പിടികൂടി. 

Advertisment

വ്യവസായ മേഖലയായ അൽ-ഷുവൈഖിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അടുത്തിടെയായി നിരവധി മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 


പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് ബാങ്ക് ഉപഭോക്താക്കളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് കാറുകൾ ഓടിക്കുകയും, ബാങ്കുകളുടെ പരിസരത്ത് നിരീക്ഷണം നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.


വിവരങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ബാങ്ക് പ്രദേശങ്ങളിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.

എത്യോപ്യൻ പൗരൻമാരായ യൊഹാനസ് മാനെസിസ് ടെഷാ, റമദാൻ ജമാൽ യാസീൻ, മിർബെറ്റ് ടെസിഗായ് ദെമിസി, മികിയാസ് മിലിസി സിർഫോ എന്നിവരെയാണ് പിടികൂടിയത്.


കുറ്റം സമ്മതിച്ച പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 


പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കുറ്റവാളികളെ പിടികൂടുന്നതിൽ സുരക്ഷാ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണെന്നും, കുറ്റം ചെയ്തവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Advertisment