/sathyam/media/media_files/26UUKq1S9xk6c2PBBDOK.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍വേ, പുതിയ കണ്‍ട്രോള്‍ ടവര്‍, എയര്‍ കാര്‍ഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ദുഐജ് അല്‍ ഒതൈബി.
ഈ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ പവര്‍, ഫയര്‍ സ്റ്റേഷനുകള്‍, റഡാര്‍, എയര്‍ നാവിഗേഷന്‍ സിമുലേഷന്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് അല്‍ ഒതൈബി പറഞ്ഞു.
വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു സ്വകാര്യ കമ്പനിയും എയര്‍ നാവിഗേഷന്‍ കൈകാര്യം ചെയ്യാന്‍ മറ്റൊന്ന് ഉള്‍പ്പെടെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥാപിക്കും.
രാജ്യത്തെ വ്യോമയാനത്തിന്റെ ഭാവിയിലേക്കുള്ള ഏറ്റവും അനുയോജ്യമായ കാഴ്ചപ്പാടാണിതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന കമ്പനിയുടെ വാഗ്ദാനങ്ങള്‍ അനുസരിച്ച് പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 2026ന്റെ അവസാന പാദത്തില്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.