കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 30 ശതമാനം ഇളവ്: വാര്‍ത്തകള്‍ തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്തില്‍ ദേശീയദിനാഘോഷങ്ങള്‍ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളില്‍ ഇളവ് നല്‍കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. 

New Update
traffic law kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയദിനാഘോഷങ്ങള്‍ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളില്‍ ഇളവ് നല്‍കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. 


Advertisment

ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ 30 ശതമാനം ഇളവ് നല്‍കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്. 


വിവരങ്ങള്‍ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറയുകയും അടിസ്ഥാനരഹിതമായ കിംവദന്തികള്‍ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വാര്‍ത്തകള്‍ പങ്കിടുന്നതിനോ പ്രചരിപ്പിക്കുന്നതിനോ മുമ്പ് എല്ലാവരോടും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും അറിയിച്ചു.

Advertisment