/sathyam/media/media_files/2024/12/15/wWGB5bX2UJzK60lhZGxj.jpg)
പ്രവാസമേഖലയിലെ വനിതകളെ ഒരുമിപ്പിക്കല്‍, അടിയന്തരഘട്ടത്തില്‍ സഹായമെത്തിക്കല്‍ എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ വനിതാ വിഭാഗം ഇന്റര്‍നാഷണല്‍ കോഡിനേറ്ററായി കുവൈത്തില്‍ നിന്നുള്ള ഷൈനി ഫ്രാങ്ക് നിയമിതയായി.
പ്രവാസമേഖലയില്‍ മനുഷ്യകടത്തിനും മറ്റും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗല്‍ സെല്‍ തീരുമാനം. തൃശൂര്‍ സ്വദേശിയായ ഷൈനി ഫ്രാങ്ക് 30 വര്‍ഷമായി കുവൈത്ത് കേന്ദ്രമാക്കി സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുന്നു.
ഇന്ത്യന്‍ എംബസി അംഗീകരിച്ച സാമൂഹികപ്രവര്‍ത്തകരുടെ പട്ടികയില്‍ നിരവധി വര്‍ഷങ്ങളായി ഷൈനി ഫ്രാങ്കുണ്ട്. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യയിലും വിദേശത്തും വിവിധ പ്രവര്‍ത്തനങ്ങളും ഷൈനി ഫ്രാങ്കിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. ഈ വര്‍ഷത്തെ ഗര്‍ഷോം ഇന്റര്‍ നാഷണല്‍ അവാര്‍ഡ് ജേതാവാണ് ഷൈനി ഫ്രാങ്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us