/sathyam/media/media_files/4ynsNIpgfoDQEW3q4uNT.jpg)
കുവൈത്ത്: കുവൈത്തില്‍ വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ 5.030ന് വിവിധ ജുമാ പ്രാര്‍ത്ഥന നടക്കുന്ന പള്ളികളിലും ഔഖാഫ് ഇസ്ലാമിക കാര്യമന്ത്രാലയം ഒരുക്കിയ 54 ഈദ് ഗാഹ്കളിലും ഈദ് പ്രാര്‍ത്ഥനയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. നമസ്‌കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചു വിശ്വാസികള്‍ ഈദ് ആശംസകള്‍ കൈമാറി.
കുവൈത്ത് കിരീടവകാശി ഷെയ്ക്ക് സഭാ ഖാലിദ് അഹമ്മദ് സഭ കുവൈത്ത് ഗ്രാന്‍ഡ് മസ്ജിദില്‍ ഇത് നമസ്‌കാരത്തിന് സന്നിഹിതനായിരുന്നു. പരസ്പര സാഹകരണത്തിന്റെയും സഹനത്തിന്റെയും പാദ പിന്തുടര്‍ന്ന് സഹവര്‍ത്തിത്തോടെ പെരുമാറാനും പ്രവാകന്‍ ഇബ്രഹിം നബിയുടെ സഹനത്തിന്റെയും ആത്മശര്‍മ്മ സമര്‍പ്പണത്തിന്റെയും പാത പിന്തുടര്‍ന്ന് ജീവിക്കാന്‍ ആഹ്വാനം ചെയ്തു.
ഏക ദൈവത്തില്‍ ഊന്നിയ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശങ്ങളാണ് ബലിപ്പെരുന്നാള്‍ ഓര്‍മപ്പെടുത്തുന്നതെന്ന് ഖത്തീബുമാര്‍ ഈദ് ഖുതുബയില്‍ പറഞ്ഞു.
വിവിധ മലയാളി കൂട്ടായ്മകളുടെ കീഴില്‍ കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുക്കിയിരുന്നു. മങ്കഫ് ദുരിതത്തിന്റെ പാശ്ചാത്തലത്തില്‍ ഇക്കുറി മലയാളി കൂട്ടായ്മകള്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us