കുവൈത്തില്‍ പൊളിക്കുന്നതിനിടെ ആറ് നില കെട്ടിടം തകര്‍ന്നു വീണ സംഭവം: കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍

കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ ജാബിരിയാ പ്രദേശത്തു പൊളിച്ചു നീക്കുന്നതിനിടെ റോഡിലേക്ക് ആറ് നില കെട്ടിടം തകര്‍ന്നു വീണത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
53535

കുവൈത്ത് സിറ്റി: പൊളിക്കുന്നതിനിടെ ആറ് നില കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസമാണ് കുവൈത്തിലെ ജാബിരിയാ പ്രദേശത്തു പൊളിച്ചു നീക്കുന്നതിനിടെ റോഡിലേക്ക് ആറ് നില കെട്ടിടം തകര്‍ന്നു വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല. 

Advertisment

തിരച്ചില്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നു. ആഭ്യന്തര മന്ത്രാലയത്തിലെയും  കുവൈത്ത് ഫയര്‍ ഫോഴ്‌സിലെയും ബന്ധപ്പെട്ട അധികാരികള്‍ തിരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കി. പൊളിക്കലിന് ഉത്തരവാദിയായ കരാറുകാരന്റെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് വ്യക്തമാക്കി. അപകടശേഷം സ്ഥലം വിട്ട കരാറുകാരന്‍ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്. 

അതേസമയം, സംഭവത്തിന്ന് ഉത്തരവാദികളായവരെ പിടികൂടാനും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്യാനും ബന്ധപ്പെട്ട അധികാരികള്‍ തിരച്ചില്‍, അന്വേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവ സ്ഥലം സന്ദര്‍ശിച്ചു  ഉപ പ്രാധനമന്ത്രിയും  ആന്‍ഡ് കാബീനറ്റ് അഫായെര്‌സ് ശരീദാ അല്‍ മൗശാര്‍ജി സംഭവത്തില്‍ ഉത്തരവാദികളായവര്‍ കര്‍ശനനിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും സംഭവ സ്ഥലത്ത് ഇടപെടലുകള്‍ നടത്തിയ അധികൃതര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

Advertisment