ക്രിക്കറ്റ് ലീഗ് സീസണ്‍ 7: പവര്‍ ടിപ്പോ ടീം ജേതാക്കള്‍

എഫ്.എഫ്.സി. ക്രിക്കറ്റ് സീസണ്‍ 8, 22 ടീമുകളുമായി സെപ്റ്റംബര്‍ 27 മുതല്‍ തുടങ്ങുന്നതായി എഫ്.എഫ്.സി ടീം  മാനേജ്‌മെന്റ് അറിയിച്ചു.

New Update
646464

എഫ്.എഫ്.സി (ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ്) സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് സീസണ്‍ 7ല്‍ പവര്‍ ടിപ്പോ ടീം ജേതാക്കളായി. എഫ്.എഫ്.സി. അബൂഹലീഫ ഗ്രൗണ്ടിലായിരുന്നു ആവേശകരമായ ഫൈനല്‍ മത്സരം നടന്നത്. 

Advertisment

535

ജേതാക്കള്‍ പവര്‍ ടിപ്പോ, റണ്ണേഴ്‌സ് അപ്പ്  എഫ്.എഫ്.സി. ക്രിക്കറ്റ് ക്ലബ്. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്ചായി പവര്‍ ടിപ്പോയിലെ റാഷിദ് ഇബ്രാഹിം തെരഞ്ഞെടുക്കപ്പെട്ടു. ഫൈറ്റേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന ലൂസേസ് ഫൈനലില്‍ ഇലവന്‍ സ്റ്റാര്‍ ജാബര്‍ അലി ടീമിനെ പരാജയപ്പെടുത്തി സെക്കന്‍ഡ് റണ്ണര്‍ അപ്പായി എസ്.എസ്.സി. ടീം.

6464

ഈ ടീമിലെ തന്നെ പാര്‍ത്ഥസാരഥി പ്ലേയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. എഫ്.എഫ്.സി. ടീമിലെ റിഫസ് മാലിക് ടൂര്‍ണമെന്റിലെ മികച്ച താരവും മികച്ച ബാറ്റ്‌സ്മനും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായി തെരഞ്ഞെടുക്കപ്പെട്ടു.

5353

മികച്ച ബൗളര്‍ കൂടാതെ മികച്ച വ്യക്തിഗത  ബൗളിംഗ് പെര്‍ഫോമന്‍സ് കൂടി പവര്‍ ടിപ്പൊയിലെ  അസീസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിക്കറ്റ് കീപ്പറായി എസ്.സി.സി. ടീമിലെ സാദിഖ് ബാഷയെയും ഫെയര്‍പ്ലോ ടീം ഓഫ് ദ സീസണായി എസ്.എസ്.സി. ടീമിനെയും തെരഞ്ഞെടുത്തു.

353

വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും ചീഫ് ഗസ്റ്റുകളായ ജോയ് ആലുക്കാസ് റീജിയണല്‍ മാനേജര്‍ വിനോദ് കുമാര്‍ പി.എന്‍, ടൂര്‍ണമെന്റ് മെയിന്‍ സ്‌പോണ്‍സര്‍ ഇന്‍ഫിനിറ്റി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ആബിദ് മറ്റ് സ്‌പോണ്‍സര്‍മാരായ പാരഗണ്‍, എസ് എസ് സി ക്രിക്കറ്റ് ക്ലബ്  എന്നിവര്‍ ചേര്‍ന്നു നല്‍കി.

5353

എഫ്.എഫ്.സി. ക്രിക്കറ്റ് കോഡിനേറ്റേഴ്‌സ് മുഹമ്മദ് ഷെരീഫ്, നിതിന്‍ ഫ്രാന്‍സിസ്, മനുമോന്‍ ഗോപിനാഥന്‍, പ്രകാശ്, പരന്താമന്‍, ശ്രീജിത്ത്, ശരവണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എഫ്.എഫ്.സി. ക്രിക്കറ്റ് സീസണ്‍ 8, 22 ടീമുകളുമായി സെപ്റ്റംബര്‍ 27 മുതല്‍ തുടങ്ങുന്നതായി എഫ്.എഫ്.സി ടീം  മാനേജ്‌മെന്റ് അറിയിച്ചു.

Advertisment