Advertisment

അറ്റകുറ്റപ്പണി: നാലാം റിംഗ് റോഡ് വഴി ജഹ്റയിലേക്കുള്ള  എക്‌സിറ്റ് റാംപ് അടച്ചു

ഇത് അഞ്ച് ഘട്ടങ്ങളിലായി നടത്തപ്പെടും. ഓരോന്നും ഒരാഴ്ച നീണ്ടുനില്‍ക്കും

New Update
35353

അറ്റകുറ്റപ്പണികള്‍ക്കായി 40 നമ്പര്‍ റോഡ് മുതല്‍ നാലാം റിംഗ് റോഡ് വഴി ജഹ്റയിലേക്കുള്ള എക്‌സിറ്റ് റാംപ് അടച്ചു. റോഡ് 40 (മഗ്രിബ് ഹൈവേ) മുതല്‍ നാലാം റിംഗ് റോഡ് (ഹുസൈന്‍ ബിന്‍ അലി അല്‍-റൂമി റോഡ്) വഴി ജഹ്റയിലേക്കുള്ള എക്‌സിറ്റ് റാംപ് അടച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

Advertisment

റോഡില്‍ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമാണ് ഈ അടച്ചുപൂട്ടല്‍. ഇത് അഞ്ച് ഘട്ടങ്ങളിലായി നടത്തപ്പെടും. ഓരോന്നും ഒരാഴ്ച നീണ്ടുനില്‍ക്കും. മഗ്രിബ് ഹൈവേയില്‍ നിന്ന് ജഹ്റയുടെ ദിശയിലുള്ള അഹ്മദ് അല്‍-റൂമി റൗണ്ട് എബൗട്ടിലേക്കുള്ള റാംപ് അടച്ചാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്. അടച്ചുപൂട്ടല്‍ 9 മുതല്‍, 17 വരെ പ്രാബല്യത്തില്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Advertisment