ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/02/08/KmihK30tpWYGbZD9RCSC.jpg)
കുവൈത്ത്: കുവൈത്തില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ (ICAC) പ്രവര്‍ത്തനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക നിരീക്ഷിച്ചു. കുവൈത്ത് സിറ്റിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ബിഎല്‍എസ് കേന്ദ്രം സന്ദര്‍ശിച്ച അംബാസഡര്‍, സേവനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുകയും വിവിധ സൗകര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
Advertisment
സന്ദര്‍ശനത്തിന്റെ ഭാഗമായി, അംബാസഡര്‍ ഇന്ത്യന്‍ പൗരന്മാരുമായി ഒരു ഓപ്പണ്‍ ഹൗസ് പരിപാടിയും നടത്തി. നിര്‍ദിഷ്ട വിഷയങ്ങളില്‍ അവഗണന അനുഭവിച്ചവരുമായി നേരിട്ട് ആശയവിനിമയം നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും ബന്ധപ്പെട്ട അധികാരികളുമായി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.