Advertisment

കുടുംബസംഗമം 2025 നാളെ നടത്തും

നിരവധി വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കുന്ന  ഭക്ഷണശാലകള്‍, നാടന്‍ തട്ടുകട, എന്നിവയും ക്രമീകരിച്ചുണ്ട്. 

New Update
5353

കുവൈറ്റ് സിറ്റി: മാര്‍ത്തോമാ ഇടവകയുടെ 22-ാമത് കുടുംബസംഗമം 2025 ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം മൂന്നു മുതല്‍ 10 വരെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് കോമ്പൗണ്ടില്‍ നടത്തും. 

Advertisment

ഗായകരായ അഞ്ജു ജോസഫ്, മരിയ കോലടി, ജിജോ മാത്യു, ജോ ജോസ് പീറ്റര്‍ എന്നിവര്‍ അണിനിരക്കുന്ന ഗാനവിരുന്ന് കുടുംബസംഗമത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. വിവിധ കലാപരിപാടികള്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, അത്ഭുത ചെപ്പ്, ബിങ്കോ, നിരവധി വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കുന്ന  ഭക്ഷണശാലകള്‍, നാടന്‍ തട്ടുകട, എന്നിവയും ക്രമീകരിച്ചുണ്ട്. 

ഇടവക വികാരി  റവ. ഡോ. ഫെനോ എം. തോമസിന്റെയും ജനറല്‍ കണ്‍വീനര്‍ ബിനു മാത്യു തോമസിന്റെയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

 

Advertisment